Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
01/06/2019
വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതുതായി നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ആധുനിക ശുചിമുറികള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ബാന്‍ഡ് സെറ്റ്, എല്ലാ ക്ലാസ്മുറികളിലും വാട്ടര്‍ പ്യൂരിഫയര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനേറ്റര്‍, ലൈബ്രറി, ആധുനിക ലാബ്, ഡിജിറ്റല്‍ ക്ലാസ്മുറികള്‍ എന്നീ സൗകര്യങ്ങളെല്ലാം സ്‌കൂളില്‍ ഉണ്ട്. പി.ടി.എ പ്രസിഡന്റ് പി.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിഭകളെയും ആദരിച്ചു. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷിബു, സതി മംഗളാനന്ദന്‍, ടി.എം അശ്വതി, കെ.ആര്‍ ഷൈലകുമാര്‍, സന്ധ്യ അനീഷ്, ബിന്ദു അജി, നൂര്‍ജഹാന്‍, എസ്.രതീഷ്, പി.ആര്‍ ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.