Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പുലയര്‍ മഹാസഭ വൈക്കം യൂണിയന്റെ 45-ാം വാര്‍ഷിക സമ്മേളനം
23/02/2016

കേരള പുലയര്‍ മഹാസഭ വൈക്കം യൂണിയന്റെ 45-ാം വാര്‍ഷിക സമ്മേളനം തലയോലപ്പറമ്പ് വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടത്തി. കെ.പി.എം.എസ് സെക്രട്ടറിയേററ് മെമ്പര്‍ കെ.കെ.സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ അസി.സെക്രട്ടറി സിബിന്‍ മോഹനന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഉല്ലല മധു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി പി.പി.മോഹനന്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. അസി.സെക്രട്ടറി സുരേഷ് കുടവെച്ചൂര്‍ കൃതജ്ഞത പറഞ്ഞു.