Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കേശവവിലാസം എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ കിളിക്കൂട്ടം 2019 നടത്തി
31/05/2019
കുടവെച്ചൂര്‍ സി.കേശവവിലാസം എസ്.എന്‍.ഡി.പി ശാഖായോഗം നടത്തുന് കിളിക്കൂട്ടം 2019 പരിപാടി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ സി.കേശവവിലാസം എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കിളിക്കൂട്ടം 2019-ഉും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ മുരളീധരന്‍, കോ-ഓര്‍ഡിനേറ്റര്‍ പി.കെ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ കുട്ടികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസ്സെടുത്തു. ഗ്രൂപ്പ് ഡൈമാമിക്‌സ പരിപാടിക്ക് ജയപ്രസാദ്, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.