Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'പെന്‍സില്‍ 'അവധിക്കാല ഏകദിന ക്യാമ്പ് നടത്തി
31/05/2019

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 'പെന്‍സില്‍ 'അവധിക്കാല ഏകദിന ക്യാമ്പും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. ടി.വി പുരം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കവിത റജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. നൂറു ശതമാനം വിജയം കൈവരിച്ച ഗവണ്‍മെന്റ് ടി.വി പുരം ഹൈസ്‌കൂളിനെയും ഹയര്‍ സെക്കന്ററി സയന്‍സ് ബാച്ചിനെയും ആദരിച്ചു. രമാ ശിവദാസ്, ഷീല സുരേന്ദ്രന്‍, അനിയമ്മ അശോകന്‍, ടി. എസ് സെബാസ്റ്റ്യന്‍, എസ്. ബിജു, ജീന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഗീത ജോഷി സ്വാഗതവും ടി എസ് ശിവകുമാര്‍ നന്ദിയും പറഞ്ഞു. അവാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.