Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകനയോഗം ചേര്‍ന്നു.
31/05/2019

വൈക്കം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനുമുന്നോടിയായി വൈക്കത്ത് മഴക്കാലപൂര്‍വ ശുചീകരണ അവലോകനയോഗം ചേര്‍ന്നു. സി.കെ ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ 11നും 12നും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനു ഇനിയും ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് എം.എല്‍.എ നിര്‍ദേശം നല്‍കി. കെ.വി കനാലില്‍ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി നീരൊഴുക്ക് കൂട്ടാനും നടപടി സ്വീകരിക്കണം. വൈദ്യുതി കമ്പികള്‍ താഴ്ന്നു അപകടനിലയിലുള്ള പ്രദേശങ്ങളില്‍ അത് അടിയന്തിരമായി സുരക്ഷിത നിലയിലാക്കാന്‍ കെ.എസ്.ഇ.ബി അധികൃതരോട് നിര്‍ദേശിച്ചു. മഴക്കാലത്തെ പ്രതിരോധിക്കാന്‍ ആരോഗ്യം, ഫയര്‍ഫോഴ്‌സ്, പോലീസ്, വിദ്യാഭ്യാസം, സാമൂഹികനീതി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ എന്നിവ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വിലയിരുത്തി. സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ കെ.എം നാസര്‍, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.