Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനം നടത്തി
30/05/2019
എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാറിന് എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് നല്‍കിയ യാത്രയയപ്പ് സമ്മേളനം പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മതേതര മൂല്യങ്ങള്‍ക്ക് നേരിട്ടിരിക്കുന്ന വന്‍ഭീഷണിയില്‍ ഇന്‍ഡ്യ മഹാരാജ്യം ഭയത്തിന്റെ നിഴലിലാണെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാറിന് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാന്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍ ജോസഫ്, അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു, വി.സമ്പത്ത്കുമാര്‍, എ.സനീഷ് കുമാര്‍, എം.വി മനോജ്, ജെയ്‌ജോണ്‍ പേരയില്‍, റോജന്‍ മാത്യൂ, ബി.അനില്‍ കുമാര്‍, രഞ്ജു കെ മാത്യൂ, സതീശ് ജോര്‍ജ്ജ്, സഞ്ജയ് എസ് നായര്‍, വി.വി സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.