Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ പരിപാടി നടത്തി
30/05/2019
9-ാം വാര്‍ഡില്‍ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 9-ാം വാര്‍ഡില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം, സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രം, അങ്കണവാടി, ഹരിതകര്‍മ്മ സേന എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എന്‍.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സോമന്‍പിള്ള, വി.കെ വിജയകുമാരി, നിഷാ അജി, ഉഷാകുമാരി, വി.ഓമന, ഗീതാ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം താലൂക്ക് ആശുപത്രി ഹെല്‍ത്ത് വിഭാഗം ജെ.എച്ച്.ഐ.വി.ആര്‍ പ്രതാപ് രാജ് ക്ലസ്സെടുത്തു.