Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബയൂണിറ്റുകളുടെ സംഗമവും പഠനോപകരണവിതരണവും
29/05/2019
തുരുത്തുമ്മ 550-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബയൂണിറ്റുകളുടെ സംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തുരുത്തുമ്മ 550-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ കുടുംബയൂണിറ്റുകളുടെ സംഗമവും പഠനോപകരണവിതരണവും നടത്തി. ശാഖാങ്കണത്തില്‍ ശാഖ പ്രസിഡന്റ് പി.സി രമേശന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സജീഷ് മണലില്‍ മുഖ്യപ്രഭാഷണംനടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ടി.എന്‍ രാമചന്ദ്രന്‍, പി.പി സന്തോഷ്, എസ്.സുജിത്ത്, പി.കെ ബാബു, മിനി സിജു, ആരതി അപ്പുക്കുട്ടന്‍, രഹ്ന രമേശന്‍, അമ്പിളി വിനോദ് കുമാര്‍, അഭിജിത്ത് പത്തുപറ, സേതുമോള്‍ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.