Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ആഘോഷത്തിന്റെ ഭാഗമായുള്ള സമൂഹസന്ധ്യാവേലക്ക് തുടക്കമായി
18/11/2015
സമൂഹസന്ധ്യാവേലയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഒററപ്പണ സമര്‍പ്പണം
അഷ്ടമി ആഘോഷത്തിന്റെ ഭാഗമായുള്ള സമൂഹസന്ധ്യാവേലക്ക് തുടക്കമായി. നാല് സമൂഹങ്ങളാണ് സന്ധ്യാവേലകള്‍ നടത്തുന്നത്. വൈക്കം സമൂഹം, വടയാര്‍ സമൂഹം, തെലുങ്ക് സമൂഹം, തമിഴ് സമൂഹം എന്നിവരാണ് സന്ധ്യാവേലകള്‍ നടത്തുന്നത്. ഇന്നലെ വൈക്കം സമൂഹത്തിന്റെ സന്ധ്യാവേലയാണ് നടന്നത്. ഇന്നലെ നടന്ന സന്ധ്യാവേലക്ക് മാത്രമേ ആനപ്പുറത്ത് ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നത്. രാത്രി ദീപാരാധനക്കുശേഷം ബലിക്കല്‍പുരയില്‍ പട്ടുവിരിച്ച് ഒററപ്പണ സമര്‍പ്പണവും നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങ് തൊഴുവാന്‍ എത്തിയത്. കേരളത്തിലെ ഒററപ്പണ സമര്‍പ്പണം നടത്തുന്ന ഏകക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. രാജഭരണകാലത്തു തുടങ്ങിയ ആചാരമാണിത്. സമൂഹസന്ധ്യാവേലക്കുള്ള പണം സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ഏറെ ഐതീഹ്യമുള്ള ചടങ്ങ് ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചടങ്ങുകള്‍ക്ക് വൈക്കം സമൂഹമഠം പ്രസിഡന്റ് പി.വി രാമനാഥന്‍, സെക്രട്ടറി മഹാദേവഅയ്യര്‍, പി.ബാലകൃഷ്ണന്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കി.