Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
29/05/2019
വൈക്കം ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുസ്രോതസ്സ് കുടുംബയൂണിറ്റിന്റെ കുടുംബസംഗമം ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഗുരുസ്രോതസ്സ് കുടുംബയൂണിറ്റിന്റെ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂണിറ്റ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിഷാരത്ത് അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി കെ.കെ വിജയപ്പന്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. രാജു പത്തുപറ, അനഘ അജികുമാര്‍, അനില്‍ സച്ചിത്ത്, അനിലാത്മജന്‍, ഡി.രഞ്ജിത്ത് കുമാര്‍, കെ.ചന്ദ്രന്‍, അനില്‍കുമാര്‍, ലേഖാ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.