Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയപ്പ് നല്‍കി.
29/05/2019

വൈക്കം: സര്‍വീസില്‍ നിന്നു വിരമിച്ച വൈക്കം അര്‍ബന്‍ ബാങ്ക് എ.ജി.എം വി.എസ് കുമാറിനു കെ.യു.ബി.എസ്.ഒ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി. ബാങ്ക് ഹാളില്‍ പ്രസിഡന്റ് വി.ആര്‍ ഹരീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയപ്പ് സമ്മേളനം കെ.യു.ബി.എസ്.ഒ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.വി ചാര്‍ലി ഉദ്ഘാടനം ചെയ്തു. വി.എസ് കുമാറിനു ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉപഹാരം നല്‍കി. ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു, ബാങ്ക് മുന്‍ ചെയര്‍മാന്‍ വേലായുധന്‍ നായര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എസ് സാജുമോന്‍, എ.സനീഷ്‌കുമാര്‍, ടി.ടി സുദര്‍ശനന്‍, വി.സമ്പത്ത്കുമാര്‍, എം.ഗോപാലകൃഷ്ണന്‍, ബാങ്ക് ജനറല്‍ മാനേജര്‍ ഷീല ദാസപ്പന്‍, പി.പി വര്‍ഗീസ്,സാബു ജോര്‍ജ്, കെ.യു.ബി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.ഡി പ്രസാദ്, ജി.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.