Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടക പരിശീലന കളരി ആരംഭിച്ചു.
29/05/2019
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച നാടക പരിശീലന കളരി നാടക പ്രവര്‍ത്തകന്‍ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും അജന്ത പബ്ലിക്ക് ലൈബ്രറിയുടെയും സംയുക്ത ആദിമുഖ്യത്തില്‍ കുട്ടികളുടെ നാടക പരിശീലന കളരി ആരംഭിച്ചു. മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍.പി സ്‌കൂളിലാണ് പഞ്ചദിന നാടക ക്യാമ്പ് നടക്കുന്നത്. ജില്ലയിലെ വിവിധ ഗ്രന്ഥശാലകള്‍ തെരഞ്ഞെടുത്ത അന്‍പത് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നാടക പ്രവര്‍ത്തകന്‍ പ്രദീപ് മാളവിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ ചന്ദ്രമോഹന്‍, എം.കെ ഷിബു, അഡ്വ. എന്‍.ചന്ദ്രബാബു, ടി.കെ ഗോപി, ഡോ. എച്ച്.എസ്.പി, വി.സി ലൂക്കോസ്, പി.യു ബാവ എന്നിവര്‍ പ്രസംഗിച്ചു.