Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യക്തിത്വ വികസനക്ലാസ് നടത്തി
28/05/2019
ഇടവട്ടം സൗത്ത് 662-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നടത്തിയ വ്യക്തിത്വ വികസനക്ലാസ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടവട്ടം സൗത്ത് 662-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസനക്ലാസ്, എന്‍ഡോവ്‌മെന്റ് വിതരണം, പഠനോപകരണ വിതരണം എന്നീ പരിപാടികള്‍ നടത്തി. തിരുനാരായണ പ്രാര്‍ത്ഥനലയത്തില്‍ വച്ചു നടത്തിയ പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നടത്തി. നല്ല കുട്ടികളും നല്ല മാതാപിതാക്കളും എന്ന വിഷയത്തെകുറിച്ച് വൈക്കം അനൂപ് ക്ലാസ്സെടുത്തു. പി.പി സന്തോഷ്, ആര്‍.വാസുദേവന്‍, രാജേഷ് മോഹന്‍, സുധീര്‍ ഇടവട്ടം, മുരളീധരന്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു. പ്രസാദഊട്ടും നടത്തി.