Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനശിബിരവും പഠനോപകരണ വിതരണവും നടത്തി.
28/05/2019
നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ശ്രീനാരായണ പഠനശിബിരം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ പഠനശിബിരവും പഠനോപകരണ വിതരണവും നടത്തി. ശാഖാ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സോമന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വി.വി കനകാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.സലിംകുമാര്‍, മിനി റെജി, വൈക്കം മുരളി, മഞ്ജു പ്രബുദ്ധന്‍, കെ.ചെല്ലപ്പന്‍, വൈക്കം അനൂപ് എന്നിവര്‍ പ്രസംഗിച്ചു.