Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാഗസിന്‍ പ്രകാശനം ചെയ്തു.
28/05/2019

വൈക്കം: അഭിമന്യൂ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡി.വൈ.എഫ്.ഐ വൈക്കം ടൗണ്‍ സൗത്ത് മേഖലാ കമ്മിറ്റി തയ്യാറാക്കിയ മാഗസിന്‍ പ്രകാശനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിലെ നെല്ലിമരച്ചുവട്ടില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് എഡിറ്റര്‍ പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പവിത്രന്‍ തീക്കുനി മാഗസിന്റെ പ്രകാശനം നിര്‍വഹിച്ചു. കഥാകാരി കെ.ആര്‍ ബീന ആദ്യപ്രതി ഏറ്റുവാങ്ങി. ഓണ്‍ലൈന്‍ മാഗസിന്റെ പ്രകാശനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിച്ചു. മാഗസിന്‍ എഡിറ്റര്‍ അനഘ അജികുമാര്‍, സബ് എഡിറ്റര്‍ എം.സി നന്ദഗോപാല്‍, ഗാനരചയിതാവ് അജീഷ് ദാസന്‍, ബാല കവി അര്‍മിന്‍ അംജാത, സി.പി.എം ടൗണ്‍ ലോക്കല്‍ സെക്രട്ടറി എം.സുജിന്‍, സി.പി ജയരാജ്, പി.സി അനില്‍കുമാര്‍, പി.എബിന്‍, ആരോമല്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു.