Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
27/05/2019
പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിയോടനുബന്ധിച്ച് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വൈദ്യൂതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി നാലായിരത്തോളം ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി എം.എം. മണി പറഞ്ഞു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ മാനേജര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ആദരിച്ചു. മുന്‍ ഹെഡ് മാസ്റ്റര്‍ ഇ.പി രാജപ്പന്‍, ഹെഡ്മിസ്ട്രസ് ടി.ലീന, ചിഞ്ചു സുനീഷ്, റെജി പറപ്പള്ളില്‍, സുഖലാല്‍, വിമലന്‍ പണാമഠം, ബിജു പറപ്പള്ളി, ഇ.കെ അശോകന്‍, പി.പ്രദീപ്, പുഷ്പാകരന്‍ സേതുഭവനം, സുപ്രന്‍, മധു ഐക്കര എന്നിവര്‍ പ്രസംഗിച്ചു.