Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷികവും ബോധവല്‍ക്കരണ പരിപാടിയും നടത്തി
27/05/2019
തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷികവും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ പരിപാടിയും എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ പങ്കജാക്ഷന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ ചന്ദ്രമോഹനന്‍, വിജയലക്ഷ്മി ദേവി, ഡോ. വേണുഗോപാല്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്ധാത്മിക പഠനകേന്ദ്രം വിദ്യാര്‍ത്ഥികള്‍ കലാപരിപാടികളും അവതരിപ്പിച്ചു.