Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും പഠനോപകരണ വിതരണവും
27/05/2019
ഇരുമ്പൂഴിക്കര 1083-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഇരുമ്പൂഴിക്കര 1083-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഘുവരന്‍ കണ്ടത്തിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാമോദരന്‍ മാലിയില്‍, രവീന്ദ്രന്‍ വെളിയത്ത്, വിജയന്‍ നാരായണ മന്ദിരം, അനില്‍ മാലിയില്‍, ജയേഷ്, വാസന്തി ഉദയന്‍, ദേവയാനി, ലളിതാംബിക എന്നിവര്‍ പ്രസംഗിച്ചു. എല്ലാ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി.