Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പാലാക്കരി ഫിഷ്ഫാം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം
23/02/2016

കാട്ടിക്കുന്ന് പാലാക്കരി ഫിഷ്ഫാം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ.മാണി എം.പി മുഖ്യാതിഥി ആയിരൂന്നു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ വി.ജി കിഷോര്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ടൂറിസം ഡയറക്ടര്‍ അനുപമ ഐ.എ.എസ്, കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.അമ്പാടി ഐ.എ.എസ്, മത്സ്യഫെഡ് ചെയര്‍മാന്‍ വി.ദിനകരന്‍ എക്‌സ്. എം.എല്‍.എ, ഡയറക്ടര്‍മാരായ എ.സി ക്ലാരന്‍സ്, അമ്പിളി രമേശ്, ബാബു ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ രാജു, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.