Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസംഘങ്ങള്‍ക്കായി നടത്തിയ സംസ്ഥാനതല കലാ കായികോത്സവത്തിന് സമാപനമായി
27/05/2019
എസ്.എന്‍.ഡി.പി യോഗം കേന്ദ്ര വനിതാസംഘം നടത്തിയ സംസ്ഥാനതല കലാ-കായികോത്സവം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ വനിതാസംഘങ്ങള്‍ക്കായി നടത്തിയ സംസ്ഥാനതല കലാ കായികോത്സവത്തിന്റെ സമാപനം വൈക്കത്ത് ആശ്രമം സ്‌കൂള്‍ മൈതാനത്ത് നടന്നു. വിവിധ യൂണിയന്‍ തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ച 300 പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുരച്ചത്. രാവിലെ നടന്ന കലാകായിക മത്സരം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാസംഘം ഭാരവാഹികളായ അഡ്വ. സംഗീത വിശ്വനാഥ്, ലോലമ്മ, ഷൈലജ രവീന്ദ്രന്‍, ഗീത മധു, സുമംഗല. എസ്.സുരേന്ദ്രന്‍, രാധാമണി, ഷീബ, യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പി.വി വിവേക്, രമ സജീവന്‍, കെ.ടി അനില്‍കുമാര്‍, ബീന അശോകന്‍, പി.രതീഷ്, പി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.