യാത്രയയപ്പ് നല്‍കും.
27/05/2019
വൈക്കം: സര്‍വീസില്‍ നിന്നു വിരമിക്കുന്ന കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാറിന് 30നു അസോസിയേഷന് വൈക്കം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കും. ഉച്ചകഴിഞ്ഞു 2.30ന് തെക്കേനട ഗ്രാന്മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍.കെ ബെന്നി, ബ്രാഞ്ച് സെക്രട്ടറി കെ.എന്‍ ജോസഫ് തുടങ്ങി നിരവധി പേര് പങ്കെടുക്കും.