Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി സ്റ്റിക്കര്‍ പതിച്ചു
25/05/2019
മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.സുരേഷ് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നു.

വൈക്കം: പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളിലേക്കൊരു സുരക്ഷിതയാത്ര ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ ബസ്സുകളുടെ സുരക്ഷിതത്വം പരിശോധിക്കുകയും ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. 150 ഓളം സ്‌കൂള്‍ വാഹനങ്ങളാണ് ശനിയാഴ്ച ആശ്രമം സ്‌കൂള്‍ മൈതാനത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.സുരേഷിന്റെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തി സ്റ്റിക്കര്‍ പതിച്ചത്. ഡ്രൈവര്‍മാര്‍ പാലിക്കേണ്ട വ്യവസ്ഥകളും നിയമങ്ങളും കുറ്റമറ്റതാക്കാനും നിര്‍ദ്ദേശിച്ചു. വാഹനത്തിന്റെ ആര്‍.സി ബുക്ക്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, ടാക്‌സ് ടോക്കണ്‍, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവര്‍ ലൈസന്‍സ് എന്നീ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കണം. യോഗ്യതയുള്ള ഡ്രൈവര്‍മാരെ മാത്രം നിയമിക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തവരെ ഒഴിവാക്കുകയും വേണം. യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്, വിലാസം, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ കയറിയിറങ്ങുമ്പോള്‍ ആയമാരുടെ സഹായം അനിവാര്യമാണ്. ബ്രേക്ക് ഇന്‍ഡിക്കേറ്റര്‍, ഡോര്‍ സംവിധാനം, വാഹനത്തിന്റെ ബാറ്ററി, ഡോര്‍ ഷട്ടര്‍, വാഹനത്തിന്റെ പഴക്കം എന്നിവ കര്‍ശനമായി പാലിക്കേണ്ട വ്യവസ്ഥകളാണ്. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.സുരേഷ് ഉദ്ഘാടനം ചെയ്തു. വൈക്കം ജോയിന്റ് ആര്‍.ടി.ഒ ജെബി ഐ.ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ ബിജു ഐസക്, ഐസക് തോമസ്, ടി.ജി വേണു, ജിന്‍സ് ജോര്‍ജ്ജ്, ഭരത് ചന്ദ്രന്‍, ബെന്‍ ജോസ്, പി.കെ ബാബു, എസ്.അജിത്, എം.പി സെന്തില്‍, ജോസി പി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഭരത് ചന്ദ്രന്‍, ഐസക് തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.