Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യക്തിത്വ വികസന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
25/05/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാര്‍ത്ഥകം 2019 പരിപാടി യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സാര്‍ത്ഥകം 2019 പദ്ധതിയുടെ ഭാഗമായി വ്യക്തിത്വ വികസന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യക്തിത്വ വികസനം, സ്‌ട്രെസ് മാനേജ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ശില്‍പ്പശാല നടത്തുന്നത്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എസ് മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ഡോ. ഇ.എന്‍ ശിവദാസ്, എസ്.മധു, പ്രതാപചന്ദ്രന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍, പ്രമോദ് ചന്ദ്രന്‍, പി.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.