Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തും നാളെ
25/05/2019

വൈക്കം: പള്ളിപ്രത്തുശ്ശേരി ഗുരുധര്‍മ പ്രചാരണ വനിതാസമാജത്തിന്റെ 35-ാമത് വാര്‍ഷികവും ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തും നാളെ പട്ടശ്ശേരി ഗുരുധര്‍മ ഹാളില്‍ നടക്കും. രാവിലെ 10ന് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗുരുധര്‍മ പ്രചാരകരെ പൊന്നാട അണിയിച്ച് ആദരിക്കും. രമേശന്‍ അടിമാലി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. രമണന്‍ കടമ്പറ, ബിന്ദു വാവച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക് രണ്ടിനു പി.വി സലിം പഠനക്ലാസ് നയിക്കും. മൂന്നിന് നടക്കുന്ന വാര്‍ഷിക സമ്മേളനം ആര്‍.സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. രാധാ വാസവന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി മഹിളാമണി വിലാസനന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശാന്താ മോഹന്‍, ആശാ സുനില്‍ എന്നിവര്‍ പ്രസംഗിക്കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മാതൃകാ ശുചീകരണ പ്രവര്‍ത്തനം നടത്തിയ വീട്ടമ്മമാരെയും അവാര്‍ഡ് നല്‍കി അനുമോദിക്കും.