Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സ്മാരക മന്ദിരം ഉദ്ഘാടനം നടത്തി
24/05/2019
മറവന്‍ന്തുരുത്ത് 1406-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച മന്നം സ്മാരക മന്ദിരം എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നീ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ എന്‍.എസ്.എസ് കരയോഗങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. മറവന്‍ന്തുരുത്ത് 1406-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച മന്നം സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ചിന്തകൂടാതെ എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണണമെന്ന സന്ദേശമാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടേത്. സാമൂഹ്യ പ്രതിബന്ധതയും, അച്ചടക്കവും, ലക്ഷ്യബോധവും ഓരോ കരയോഗങ്ങളുടെയും പ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമാണെന്ന ബോധം കരയോഗം പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് വി.എസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനിലയം വാസുക്കുട്ടന്‍ നായര്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാറും ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാലും നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, പി.ജി.എം നായര്‍, എസ്.ജയപ്രകാശ്, ലീലാമ്മ, വിശ്വനാഥന്‍ നായര്‍, ബി.കനകമ്മ, എം.എസ് ഗോപാലകൃഷ്ണന്‍, തുളസി ഡി നായര്‍, മധുസൂദനന്‍ നായര്‍, കരയോഗം സെക്രട്ടറി ഡി ഗോപകുമാര്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.