Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കും
24/05/2019

വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വൈക്കം നഗരത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന പ്രധാന അദ്ധ്യാപകരുടെയും കൗണ്‍സിലര്‍മാരുടെയും സംയുക്തയോഗം തീരുമാനിച്ചു. യോഗം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.വി സത്യന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴത്ത്, ബിജിനി പ്രകാശന്‍, ജി.ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബി.ആര്‍.സി ട്രെയിനര്‍ സി.സൂര്യ വിഷയം അവതരിപ്പിച്ചു. സി.ആര്‍സി കണ്‍വീനര്‍ ബി.ജയചന്ദ് സ്വാഗതവും നഗരസഭ സൂപ്രണ്ട് ഒ.വി മായ നന്ദിയും പറഞ്ഞു.