ശ്രീനാരായണ ദര്‍ശന സന്ധ്യ തുടങ്ങി
24/05/2019
ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം ഹാളില്‍ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ശ്രീനാരായണ ദര്‍ശന സന്ധ്യ യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള 582-ാം നമ്പര്‍ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ശ്രീനാരായണ ദര്‍ശന സന്ധ്യ എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം അസ്പര്‍ശാനന്ദ സ്വാമിയാണ് ആചാര്യന്. എല്ലാദിവസവും വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് ഗുരുദേവ പ്രഭാഷണ പരമ്പര. സമ്മേളനത്തില്‍ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി വിവേക്, എം.കെ കാര്ത്തികേയന്, കെ.പി രാധാകൃഷ്ണന്, രഞ്ജിത്, പി.കമലാസനന്, കെ.പി സുന്ദരന്‍, എസ്.മനോജ് എന്നിവര്‍ പ്രസംഗിച്ചു.