Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി
24/05/2019
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മികച്ച വിജയം നേടിയ തോമസ് ചാഴിക്കാടന് വൈക്കത്ത് യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നു.

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മികച്ച വിജയം നേടിയ തോമസ് ചാഴിക്കാടന് വൈക്കത്തിന്റെ വിവിധ മേഖലകളില്‍ യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിജയത്തിളക്കത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തിയതായിരുന്നു തോമസ് ചാഴിക്കാടന്‍. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വടക്കേകവലയില്‍ എത്തിയ തോമസ് ചാഴിക്കാടനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, യൂ.ഡി.എഫ് കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സിബിച്ചന്‍, മോഹന്‍ ഡി ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, സോണി സണ്ണി, അഡ്വ. എ.സനീഷ് കുമാര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, ജോയി ചെറുപുഷ്പം, വൈക്കം ജയന്‍, വി.ബിന്‍സ്, കെ.കെ സചിവോത്തമന്‍, പി.ഡി ജോര്‍ജ്ജ്, എബ്രഹാം പഴയകടവന്‍, എം.ടി അനില്‍കുമാര്‍, തര്യന്‍ മാത്യൂസ്, ബിജു പറപ്പള്ളി, ഗിരിജ ജോജി എന്നിവര്‍ പങ്കെടുത്തു.