Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ച് ഉപയോഗിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ ആരംഭിച്ചു.
24/05/2019

വൈക്കം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ച് ഉപയോഗിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ ആരംഭിച്ചു. കല്ലറ പഞ്ചായത്തില്‍ വീടുകള്‍ കയറി നടത്തിയ പരിശോധനയില്‍ 20 ഓളം മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി നടപടി സ്വീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും താലൂക്കിലെ അനര്‍ഹമായ മുഴുവന്‍ മുന്‍ഗണനാ കാര്‍ഡുകളും കണ്ടെത്തുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഓഫിസര്‍ അറിയിച്ചു. കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവരെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. 9188527362