Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്.
24/05/2019

വൈക്കം: തകര്‍ന്ന പരുത്തുമുടി-നക്കംതുരുത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്. പുളിംചുവട് നികര്‍ത്തില്‍ അനീഷ്(40), ഭാര്യ രമ്യ(46) മകന്‍ ദേവദര്‍ശന്‍(6) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22നു രാവിലെ ആണ് അപകടം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് സഞ്ചാര യോഗ്യമാക്കണം എന്ന് പ്രദേശവാസികളുടെ ആവശ്യത്തിനു വര്‍ഷങ്ങള്‍ പഴക്കം ഉണ്ടെങ്കിലും അധികൃതര്‍ കണ്ടില്ലന്നു നടിക്കുകയാണ് റോഡ് സഞ്ചാര യോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.