Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോണ്‍ മേളയും സ്വര്‍ണനാണയ വിതരണവും
22/02/2016
വൈക്കം കെ.എസ്.എഫ്.ഇ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ലോണ്‍ മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

കെ.എസ്.എഫ്.ഇ വൈക്കം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ലോണ്‍ മേളയും സ്വര്‍ണനാണയ വിതരണവും നടത്തി. 2015-16 വര്‍ഷത്തിലെ ഭാഗ്യവര്‍ഷ ചിട്ടികള്‍, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ നറുക്കെടുത്തില്‍ വിജയികളായ 29 പേര്‍ക്കാണ് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ ആര്‍.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍ സുബ്രമണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. നര്‍ത്തകി പാരീസ് ലക്ഷ്മി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശിവദാസന്‍, താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. വിനോദ്, ജോണ്‍ വി.വേക്കെന്‍, ഡോ. അലക്‌സാണ്ടര്‍, എസ്.പ്രശാന്ത്, പി.എം ഹാരിസ്, സുനില്‍കുമാര്‍, ഹേമന്ത് ലക്ഷ്മണ്‍, ശ്രീകൃഷ്ണജ, ഹരിദാസ്, എസ്.പ്രസാദ്, എസ്.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.