Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോളാര്‍ ബോട്ട് സന്ദര്‍ശിക്കാന്‍ രാജ്യന്തര പ്രതിനിധികള്‍ എത്തി
23/05/2019
സോളാര്‍ ബോട്ടിന്റെ പഠനത്തിനായി വൈക്കത്ത് എത്തിയ വിദേശരാജ്യ പ്രതിനിധികളെ നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ സ്വീകരിക്കുന്നു.

വൈക്കം: കേരളത്തിന്റെ അഭിമാനമായ സൗരോര്‍ജ യാത്ര ബോട്ട് സന്ദര്‍ശിക്കാന്‍ മുപ്പത്തിയെട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ വൈക്കത്ത് എത്തി. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐ.എസ്.എ) ആണ് ഇവരെ സോളാര്‍ ബോട്ട് കാണിക്കാന്‍ എത്തിച്ചത്. ഐ.എസ്.എ പ്രതിനിധികളും, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഹൈക്കമ്മീഷണര്‍മാരുമടക്കം 50 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം 4.30ന് വൈക്കം ബോട്ട് ജെട്ടിയില്‍ എത്തിയ സംഘം സോളാര്‍ ബോട്ടില്‍ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്ര ചെയ്തു. ബോട്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. ഇന്ത്യയും ഫ്രാന്‍സും മുന്‍കൈയെടുത്ത് 2015ല്‍ രൂപവത്ക്കരിച്ച ആഗോള സംഘടനയാണ് 74 രാജ്യങ്ങള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ വിനിയോഗം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ എയര്‍പോര്‍ട്ടായ സിയാലിന്റെ സോളാര്‍ പദ്ധതി സന്ദര്‍ശിച്ച ശേഷമാണ് സംഘം വൈക്കത്ത് എത്തിയത്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയെകുറിച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ വിവരിച്ചു. വൈക്കം ഡി.വൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് ബോട്ട് ജെട്ടി പരിസരത്തും, വൈക്കം-തവണക്കടവ് ഫെറിയിലും ഏര്‍പ്പെടുത്തിയത്. 5.30ഓടെ സംഘം മടങ്ങി.