Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
23/05/2019
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദനസദസ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികളെയും എം.ബി.ബി.എസിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനിയെയും അനുമോദിച്ചു. ലൈബ്രറിയില്‍ നടന്ന അനുമോദനസദസ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാഹി ഗവണ്‍മെന്റ് കോളേജ് പ്രൊഫസര്‍ ഡോ. കെ.കെ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോമോള്‍ കെ.ജോണ്‍, പഞ്ചായത്ത് അംഗം ജയ അനില്‍, ലൈബ്രറി സെക്രട്ടറി ഒ.കെ മോഹനന്‍, സുനില്‍കുമാര്‍, സരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.