Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദി യൂണിറ്റുകള്‍ രൂപീകരിച്ചു.
23/05/2019

വൈക്കം: എ.ഐ.എസ്.എഫ് ഘടകസമ്മേളനങ്ങളുടെ ഭാഗമായി തലയാഴം പുന്നപ്പൊഴിയില്‍ എ.ഐ.എസ്.എഫ്, ബാലവേദി യൂണിറ്റുകള്‍ രൂപീകരിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷാജോ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ് അനന്ദു, സെക്രട്ടറി ഭൈര കൃഷ്ണ, അജീഷ് അശോകന്‍, പി.ആര്‍ രജനി, രവി കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി ഭാരവാഹികളായി പ്രണവ് (പ്രസിഡന്റ്), മേഘ (സെക്രട്ടറി) എന്നിവരെയും എ.ഐ.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായി നന്ദു ശിവന്‍ (പ്രസിഡന്റ്), അമല്‍ സോമന്‍ (വൈസ് പ്രസിഡന്റ്), വിനില വിനോദ് (സെക്രട്ടറി), അശ്വതി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.