Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃതമായി വൈദ്യൂതി ലൈനുകള്‍ അഴിച്ചു മാറ്റുന്നതായി ആക്ഷേപം.
22/05/2019

വൈക്കം: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള ടി.വി പുരം, ടി.വി പുരം ജെട്ടിഭാഗങ്ങളില്‍ അധികാരികളുടെ അനുമതി കൂടാതെ വൈദ്യുത ലൈനുകള്‍ അഴിച്ചു മാറ്റി വന്‍മരങ്ങള്‍ അടക്കം മുറിച്ചു മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതായി വൈദ്യുതി ബോര്‍ഡ് അധികാരികള്‍ അറിയിച്ചു. ടി.വി പുരം പത്തുമുറി കോളനി ഭാഗത്ത് വൈദ്യുത ലൈന്‍ അഴിച്ചുമാറ്റി മരങ്ങള്‍ മുറിച്ചത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വലിയ അപകടങ്ങള്‍ക്കും ജീവഹാനിക്കും ഇടയാക്കാവുന്നതാണ് ഇത്തരം പ്രവൃത്തികള്‍. വൈദ്യൂത ബോര്‍ഡിന്റെ അനുവാദമില്ലാതെ ലൈനുകള്‍ അഴിച്ചുമാറ്റുകയും മറ്റും ചെയ്യുന്നവരുടെ പേരില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി വൈക്കം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.