Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി
22/05/2019
മറവന്‍തുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിക്കുന്നു.

 

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കപ്പ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. പത്താം വാര്‍ഡിലെ ഇടവട്ടം തെക്കുംഭാഗത്ത് തരിശായി കിടന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് തൊഴിലാളികള്‍ കപ്പ കൃഷി ചെയ്തത്. കൃഷി ഇറക്കുന്നതിനായി തൊഴിലാളികള്‍ തന്നെ തങ്ങളുടെ വരുമാനത്തില്‍ നിന്ന് ചെറിയ തുകകള്‍ സമാഹരിച്ചാണ് മാതൃകപരമായ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നാലു മാസക്കാലങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കൃഷിയുടെ പരിപാലനമെല്ലാം നടന്നത്. പ്രളയത്തിലെ കൃഷി നാശം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടില്ലെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.കറുത്തകുഞ്ഞ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ പ്രിയ, അല്ലി എന്നിവര്‍ പങ്കെടുത്തു.