Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും ഉദ്ഘാടനം
22/02/2016
കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ വൈക്കം കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും വനിതാലീഗ് സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ആദിവാസി ഭൂമി പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും തട്ടിയെടുക്കാന്‍ കൊടിയുടെ നിറമോ പ്രത്യയശാസ്ത്രമോ തടസ്സമാകുന്നില്ലെന്ന് വനിതാലീഗ് സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ്. കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ താലൂക്ക് കമ്മിററിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 1996ലെ പെസാ നിയമവും 2006ലെ വനാവകാശ നിയമവും നടപ്പാക്കിക്കൊണ്ടുമാത്രമേ ആദിവാസികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയൂവെന്നും സാറാമ്മ ജോസഫ് അഭിപ്രായപ്പെട്ടു. നിലനില്‍പ് സമര സഹായസമിതി ചെയര്‍മാന്‍ കെ.ഗുപ്തന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ബോസ്, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേററ് അംഗം എസ്.രാജപ്പന്‍, പൗരാവകാശ സമിതി കണ്‍വീനര്‍ പി.ജെ തോമസ്, സമരസഹായസമിതി ചെയര്‍മാന്‍ പി.പുഷ്‌ക്കരന്‍, സമരസമിതി ചെയര്‍മാന്‍ പി.കെ വേണു, ടി.വി മിത്രലാല്‍, ഉദയകുമാര്‍, പ്രവീണ്‍ കെ.മോഹന്‍, ടി.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.