Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഊണിനൊരു കൂട്ടാന്‍' പദ്ധതി ഉദ്ഘാടനം ചെയ്തു.
22/05/2019
വിഷരഹിത പച്ചക്കറി വ്യാപനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഊണിനൊരു കൂട്ടാന്‍' പദ്ധതിയുടെ ഉദ്ഘാടനം.

വൈക്കം: രണ്ടുമാസം കൊണ്ട് വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ വിഷരഹിത പച്ചക്കറി വ്യാപനം യാഥാര്‍ഥ്യമാക്കാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഊണിനൊരു കൂട്ടാന്‍' പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തിനം പച്ചക്കറി വിത്തുകള്‍ പാകി വളര്‍ത്തി പരിപാലിച്ച് വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തുവാന്‍ പദ്ധതിയില്‍ ചേരുന്ന കുടുംബങ്ങളെ പ്രാപ്തരാക്കുകയാണ് പ്രാഥമിക ലക്ഷ്യം. വളം, കീടനാശിനി പ്രയോഗം അടക്കമുള്ള സഹായങ്ങള്‍ പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തി ചെയ്തുകൊടുത്തു വിളവെടുപ്പിനു വീട്ടുകാരെ സജ്ജരാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂണ്‍ അഞ്ചിനു പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവം നടത്തുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി.സാംബശിവന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിഷ്ണു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീമ സാംബശിവന്‍, രാജു സി പി, ബിനോയി വര്‍ഗീസ് , രവി ഇറുമ്പയം , ബേബി ,പ്രോഗ്രാം കോഡിനേറ്റര്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.