Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാടശേഖരത്തിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി.
22/05/2019
ചെമ്മനത്തുകര കൊച്ചുകാട്ടിത്തറ തറയില്‍ കടത്തുകടവിനു സമീപം പത്തുപറ പാടശേഖരത്തില്‍ തീപിടിച്ചത് അഗ്‌നി ശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ അണയ്ക്കുന്നു.

വൈക്കം: പാടശേഖരത്തിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചെമ്മനത്തുകര കൊച്ചുകാട്ടിത്തറ തറയില്‍ കടത്തുകടവിനു സമീപം പത്തുപറ പാടത്താണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വാഴയും മറ്റും തീയിമലര്‍ന്നു. ആരോ സമീപത്തു തീയിട്ടപ്പോള്‍ പടര്‍ന്നതാണെന്ന സംശയമുണ്ട്. പോലീസും സ്ഥലത്തെത്തിയിരുന്നു.