Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിനിമം വേജ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം
21/05/2019

കോട്ടയം: അച്ചടി-ദൃശ്യ-മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍,ഫോട്ടോ ഗ്രാഫര്‍മാര്‍, വീഡിയോ ഗ്രാഫര്‍മാര്‍ എന്നിവരെയും മിനിമം വേജ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ മിനിമം വേജ് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചു. പി.കെ ഗുരുദാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.ററി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉന്നയിച്ചത്. യോഗം ഇത് അംഗീകരിച്ചു. സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതിനും തീരുമാനിച്ചു. കെ.യൂ.ഡബ്യൂ .ജെ, കെ.ജെ.യൂ പത്രഉടമാ സംഘം പ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി അടക്കമുള്ള ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ്, കളക്‌ട്രേറ്റ് മാര്‍ച്ചുകളും, വാഹനജാഥകളും, നിവേദനങ്ങളും അടക്കം നിരവധി പ്രക്ഷോഭങ്ങള്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംഘടിപ്പിച്ചിരുന്നു. പി.കെ ഗുരുദാസന്‍, കെ.പി രാജേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, എം.ചന്ദ്രന്‍പിള്ള, വി.ജെ ജോസഫ് എന്നിവരടക്കം ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് പ്രസ്തുത കമ്മിറ്റി. തെളിവെടുപ്പിന് ശേഷം അന്തിമ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. പ്രസ്തുത തീരുമാനം കൈക്കൊണ്ട മിനിമം വേജ് അഡൈ്വസറി കമ്മിറ്റിയെയും സംസ്ഥാന സര്‍ക്കാരിനെയും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബാബു തോമസും, ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസും അഭിനന്ദിച്ചു.