Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡു പുതുക്കല്‍
21/05/2019

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യഇന്‍ഷ്വറന്‍സ് കാര്‍ഡു പുതുക്കല്‍ ആരംഭിച്ചു. 18-ല്‍ കാര്‍ഡു പുതുക്കിയവര്‍ ആ കാര്‍ഡും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപയുമായി നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തി കാര്‍ഡ് പുതുക്കേണ്ടതാണ്. മൂന്നാം വാര്‍ഡ് മെയ് 24, 25, 26 തീയതികളിലും നാലാം വാര്‍ഡ് 27, 28, 29 തീയതികളിലും 6-ാം വാര്‍ഡ് മെയ് 30, 31 ജൂണ്‍ 1 തീയതികളിലും 7-ാം വാര്‍ഡ് ജൂണ്‍ 2, 3, 4 തീയതികളിലും 8-ാം വാര്‍ഡ് 5, 6, 7 തീയതികളിലും 9-ാം വാര്‍ഡ് ജൂണ്‍ 8, 9, 10 തീയതികളിലും 10-ാം വാര്‍ഡ് 11, 12, 13 തീയതികളിലും ബ്രഹ്മമംഗലം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ വച്ചും ജൂണ്‍ 14 മുതല്‍ ജൂലൈ 4 വരെ മുറിഞ്ഞപുഴ ശ്രീജഗദംബിക അന്നദാന മണ്ഡപത്തില്‍ വച്ചും ചെമ്പ് മേഖലയിലെ കാര്‍ഡ് പുതുക്കല്‍ നടത്തുന്നതാണ്.