Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത വാര്‍ഷികം നടത്തി
21/05/2019
അച്ചിനകം പള്ളിയില്‍ കുടുംബയൂണിറ്റുകളുടെയും വിശ്വാസ പരിശീലന വിഭാഗത്ിതന്റെയും സംയുക്ത വാര്‍ഷികം അതിരൂപതാ ചാന്‍സലര്‍ ഫാ.ജോസ് പൊള്ളയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അച്ചിനകം സെന്റ് ആന്റണീസ് ഇടവകയില്‍ കുടുംബയൂണിറ്റുകളുടെയും വിശ്വാസ പരിശീലന വിഭാഗത്തിന്റെയും സംയുക്ത വാര്‍ഷികം ഇടവകദിനമായി സംഘടിപ്പിച്ചു. വികാരി ഫാ. സനു പുതുശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതാ ചാന്‍സലര്‍ ഫാ. ജോസ് പൊള്ളയില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരവും ടെലിവിഷന്‍ അവതാരകയുമായ കുമാരി മീനാക്ഷി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കലാരംഗത്ത് മികവ് തെളിയിച്ച കലഭവന്‍ ചാക്കോച്ചനെ യോഗത്തില്‍ ആദരിച്ചു. ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെ.പി ജോസ്, വിശ്വാസ പരിശീലന വിഭാഗം ഹെഡ് മാസ്റ്റര്‍ സജി കാരാപ്പള്ളില്‍, മദര്‍ എല്‍സ തയ്യില്‍, കൈക്കാരന്‍ ഷിബി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും സംഘടിപ്പിച്ചു.