Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
21/05/2019
വടയാര്‍ ദര്‍ശന സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ ഏഴാമത് വാര്‍ഷികം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ദര്‍ശന സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ ഏഴാമത് വാര്‍ഷികവും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടത്തി. വടയാര്‍ മാര്‍സ്ലീബാ യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദര്‍ശന ചെയര്‍മാന്‍ എം.വി മനോജ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. വടയാര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാദര്‍ തോമസ്സ് കണ്ണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.തലയോലപ്പറമ്പു് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് നിര്‍മല മാര്‍ട്ടിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, വടയാര്‍ പള്ളി ട്രസ്റ്റി പോള്‍ അലക്‌സ്, വി.വി ലൂക്കോസ് വെള്ളാറ്റില്‍, എം.എസ് ജോസഫ് മാല്യത്തറ, സാബു സിറിയക് അങ്ങാടിയില്‍, വര്‍ഗീസ് പുല്ലാപ്പള്ളി, സിന്‍സണ്‍ അലക്‌സ് തെക്കേത്തറ, അഡ്വ. ആല്‍ബര്‍ട്ട് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കോട്ടയം വെസ്റ്റ് ലൈഫ് വോയ്‌സിന്റെ മ്യൂസിക്കല്‍ ഷോയും നടന്നു.