Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ് ദാനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി.
22/02/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ മാതൃക കരയോഗം, വനിതാ സമാജം, ബാലസമാജങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദന യോഗത്തിന്റെയും ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ.വിനോദ് കുമാര്‍ നിര്‍വ്വഹിക്കുന്നു.

താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ 2014-15ലെ മാതൃകാ കരയോഗ-വനിതാസമാജ- ബാലസമാജങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. മാതൃകാ കരയോഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട 1603-ാം നമ്പര്‍ വൈക്കം കിഴക്കുംചേരി വടക്കേമുറി, 907- നമ്പര്‍ തലയോലപ്പറമ്പ്, 1233- മാഞ്ഞൂര്‍, 357- നമ്പര്‍ പെരുംതുരുത്ത്, 1407- നമ്പര്‍ ഇടവട്ടം വടക്കുംഭാഗം എന്നിവ ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച കരയോഗം സെക്രട്ടറിമാരായി പി.കെ നാരായണന്‍ നായര്‍ (ഇടവട്ടം), എന്‍.ശശികുമാര്‍ (എസ്.എന്‍.വി ബാബു) എന്നിവരെ തെരഞ്ഞെടുത്തു. ഡോക്ടറേററ് നേടിയ വിജി വി.നായര്‍, എം.എസ്‌സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്‍.ചൈത്ര, ഫോട്ടോ ജേര്‍ണലിസത്തില്‍ രണ്ടാം റാങ്ക് നേടിയ ആര്‍.ഹരികൃഷ്ണന്‍, ബി.എസ്‌സി സുവോളജിക്ക് രണ്ടാം റാങ്ക് കരസ്ഥമാക്കിയ വീണ ജയഗോവിന്ദ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. യൂണിയനില്‍ ഏര്‍പ്പെടുത്തിയിട്ടുളള വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണവും നടന്നു. വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, ബാലസമാജം യൂണിയന്‍ പ്രസിഡന്റ് അന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.