Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിയാട് ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26ന്
20/05/2019

വൈക്കം: പള്ളിയാട് ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26ന് ഉച്ചയ്ക്ക് 2 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ സി.കെ ആശയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൂര്‍വ്വ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ആദരിക്കും. പൂര്‍വ്വ മാനേജര്‍മാരെ ആദരിക്കുന്ന ചടങ്ങിന് എസ്.എന്‍.ഡി.പി വൈക്കം യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നേതൃത്വം നല്‍കും. ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായ ഷാജി, മുന്‍ ഹെഡ്മാസ്റ്റര്‍ ഇ.പി രാജപ്പന്‍, ഹെഡ്മിസ്ട്രസ് റ്റി.ലീന, ഡോ. ബേബി കുമരംതറ തുടങ്ങിയവര്‍ സംസാരിക്കും. പൂര്‍വ്വ അദ്ധ്യാപകരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ച് ആദരിക്കും. പരിപാടിയില്‍ റെജി പറപ്പള്ളി സ്വാഗതവും സുഖലാല്‍ തളിശ്ശേരിത്തറ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ഇ.കെ ആശോകന്‍, സെക്രട്ടറി പ്രദീപ് കാട്ടുവള്ളില്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുഖലാല്‍, ജനറല്‍ കണ്‍വീനര്‍ വിമലന്‍ പണാമഠം, പ്രോഗ്രാം കണ്‍വീനര്‍ റെജി പറപ്പള്ളി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഇവര്‍ പറഞ്ഞു.