Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
20/05/2019
കടൂക്കര എസ്.എന്‍.ഡി.പി ശാഖയിലെ വയല്‍വാരം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കടൂക്കര 2087-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള വയല്‍വാരം കൂടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍ ഉദയന്‍, കെ.ബി ശോഭനകുമാരി, കെ.റ്റി ദേവരാജന്‍, വി.മോഹനന്‍, പ്രിയേഷ് കുന്നുംപുറത്ത്, ഡി.ചന്ദ്രഭാനു, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവും നല്‍കി.