Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ പഠനോപകരണങ്ങള്‍ നല്‍കി.
20/05/2019
നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ പഠനോപകരണ വിതരണ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ പഠനോപകരണങ്ങള്‍ നല്‍കി. പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. സമ്മേളനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വി.എം.എ പേട്രണ്‍ ടി.ആര്‍.എസ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍, വൈസ് പ്രസിഡന്റ് പി.വിനോദ് കുമാര്‍, അഡ്വ. വേണു, ഹെഡ്മിസ്ട്രസ് മിനി വര്‍ഗ്ഗീസ്, റ്റി.വി ദീപ, എല്‍.എസ് അമൃത, രഹ്ന ചന്ദ്രന്‍, അപ്പുക്കുട്ടന്‍, മഞ്ജുഷ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആര്‍ദ്ര ജയകുമാറിന് പുരസ്‌കാരം നല്‍കി.