Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും 25ന്
20/05/2019

വൈക്കം: മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും 25ന് രാവിലെ ആശ്രമം സ്‌കൂള്‍ മൈതാനത്ത് നടത്തും. വൈക്കം സബ് ആര്‍.ടി.ഒ ഓഫീസിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂള്‍ വാഹങ്ങളും രാവിലെ 8ന് മുന്‍മ്പ് മൈതാനത്ത് എത്തി പരിശോധനയ്ക്ക് വിധേയമാക്കി സ്റ്റിക്കര്‍ പതിപ്പിക്കണം. പരിശോധനയ്ക്ക് വിധേയമാകാത്ത സ്‌കൂള്‍ വാഹനങ്ങളുടെ സര്‍വ്വീസ് നിയമപരമായി തടയുമെന്നും വൈക്കം ജോയിന്റ് ആര്‍.ടി.ഒ ജെബി ഐ ചെറിയാന്‍ അറിയിച്ചു.