Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി
20/05/2019
പടിഞ്ഞാറേക്കര 1403-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: പടിഞ്ഞാറേക്കര 1403-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മിച്ച പുതിയ കരയോഗ മന്ദിരം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കെ സുധാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റെയര്‍ കെയ്‌സിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ നിര്‍വഹിച്ചു. കരയോഗം സെക്രട്ടറി കെ.പി രവീന്ദ്രനാഥന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം സുലോചന പ്രഭാകരന്‍, എം.പി പ്രേംകുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം അയ്യേരി സോമന്‍, എസ്.മുരുകേശ്, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.