Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ പഠനക്ലാസും പഠനോപകരണ വിതരണവും
20/05/2019
എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ പഠനക്ലാസ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ പഠനക്ലാസും പഠനോപകരണ വിതരണവും മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌ക്കാര വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് സാജു അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസിനു മികച്ച മാര്‍ക്കോടെ പ്രവേശനം നേടിയ നിഹാരികയെയും പഠനത്തില്‍ മികവ് നേടിയ അഭിജിത്ത് സുരേഷിനെയും ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ശാഖാ സെക്രട്ടറി സി.എസ് ആശ, ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി.പി സന്തോഷ്, എന്‍.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.